ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 28 ന് നടക്കും. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ലോക്സഭ സ്പീക്കര്‍ ക്ഷണിച്ചു.
രണ്ടാം മോദി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം.
വരുന്ന വര്‍ഷകാല സമ്മേളനം പുതിയ മന്ദിരത്തിലായിരിക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും ക്ഷണിക്കാന്‍ ധാരണയായിട്ടുണ്ട്. 2020 ഡിസംബറിലാണ് മന്ദിരത്തിന്റെ നിര്‍മാണം ആരംഭിച്ചത്. സെന്‍ട്രല്‍ വിസ്ത വികസന പദ്ധതിക്ക് കീഴില്‍ 64,500 ചതുരശ്ര മീറ്റര്‍ വിസ്‌തൃതിയില്‍ ത്രികോണാകൃതിയില്‍ നിര്‍മ്മിച്ച പുതിയ മന്ദിരത്തില്‍ 888 ഇരിപ്പിടങ്ങളുള്ള ലോക്‌സഭാ ചേംബറും (3015 ചതുരശ്ര മീറ്റര്‍) 384 ഇരിപ്പിടങ്ങളുള്ള രാജ്യസഭാ ചേംബറുമുണ്ട് (3220 ച. മീറ്റര്‍). 2020 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട മന്ദിരം 970 കോടി രൂപയോളം ചെലവിട്ടാണ് പൂര്‍ത്തിയാക്കുന്നത്.
മൂന്ന് പ്രധാന കവാടങ്ങള്‍, ജനാധിപത്യ പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനായി നിര്‍മ്മിച്ച ഭരണഘടന ഹാള്‍, വി.വി.ഐ.പികള്‍ക്കും മന്ത്രിമാര്‍ക്കും എം.പിമാര്‍ക്കും ഭക്ഷണശാല ലൈബ്രറി, ഒന്നിലധികം കമ്മിറ്റി മുറികള്‍, വിശാലമായ പാര്‍ക്കിംഗ് സ്ഥലം എന്നിവയടങ്ങുന്നതാണ് പുതിയ പാര്‍ലമെന്റ് മന്ദിരം.
Post a Comment