പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ സേ, ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 21 മുതൽ നടക്കും. 3,12,005 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. ഇത്തവണ വിജയശതമാനം 0.92% കുറഞ്ഞു. ഈ പ്രാവശ്യം 82.95 ശതമാനമാണ് വിജയശതമാനം. 4 മണി മുതൽ വെബ്സൈറ്റിലും മൊബൈൽ ഫോൺ ആപ്ലിക്കേഷനിലും വന്നു തുടങ്ങി
ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലങ്ങളിൽ തിളങ്ങുന്ന വിജയം. 432436 പേരെഴുതിയ പരീക്ഷയില്‍ 3,12,005 പേരാണ് വിജയിച്ചത്. 33815 പേർ ഫുൾ എ പ്ലസ് നേടി. 77 സ്കുളുകൾ പൂർണ വിജയം നേടി. സയൻസ് ഗ്രൂപ്പിൽ 78.76 ശതമാനവും ഹ്യുമാനിറ്റീസിൽ 7I.93 ശതമാനവും കൊമേഴ്‌സിൽ 77.76 ശതമാനവുമാണ് വിജയം. വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിലും (87.55)കുറവ് പത്തനംതിട്ട ജില്ല (76.59)യിലുമാണ്.

Post a Comment