ട്രെയിനിലെ തീവെപ്പ്; NIA സംഘം കണ്ണൂരിലെത്തി

 


ട്രെയിൻ ആക്രമണത്തിൽ വിദഗ്ധ പരിശോധനയ്ക്കായി NIA സംഘം കണ്ണൂരിലെത്തി. ആക്രമണം നടന്ന ബോഗിയിൽ സംഘം പരിശോധന നടത്തും. കോഴിക്കോട് നിന്ന് എത്തിയ ഫോറൻസിക് ഉദ്യോഗസ്ഥർ ഇന്നലെ ബോഗികൾ പരിശോധിച്ചിരുന്നു. അക്രമം നടന്ന രണ്ട് ബോഗികളും കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ നാലാമത്തെ പ്ലാറ്റ്ഫോമിന് സമീപം നിർത്തിയിട്ടിരിക്കുകയാണ്. പ്രതിക്കായി അതിഥിത്തൊഴിലാളികളെ കേന്ദ്രീകരിച്ച് വ്യാപക തെരച്ചിൽ നടക്കുകയാണ്.

Post a Comment

Previous Post Next Post