പ്ലസ്ടു കോഴക്കേസിൽ കെഎം ഷാജിക്കെതിരെയുള്ള വിജിലൻസ് കേസിലെ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി. ഷാജി നൽകിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. നേരത്തെ കോഴക്കേസുമായി ബന്ധപ്പെട്ട എഫ്ഐആർ കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ എഫ്ഐആർ റദ്ദാക്കിയത്. എംഎല്‍എയായിരിക്കെ 2016ല്‍ ഷാജി അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കേസ്.

Post a Comment