കുതിച്ചുയര്‍ന്ന് കൊവിഡ് കേസുകള്‍; രാജ്യത്ത് രോഗികള്‍ 10,000 കടന്നു

 


കോവിഡ് പ്രതിദിന കേസുകള്‍ രാജ്യത്ത് കുതിച്ചുയരുകയാണ് . പ്രതിദിന കേസുകള്‍ വീണ്ടും 10,000 കടന്നു. 24 മണിക്കൂറില്‍10,158 കേസുകളാണ് സ്ഥിരീകരിച്ചത്.

മുപ്പത് ശതമാനം വര്‍ധനയാണ് പ്രതിദിന രോഗികളുടെ എണ്ണത്തിലുണ്ടായത്. ദില്ലിയിലും മഹാരാഷ്ട്രയിലും പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്.

ഏഴു മാസത്തിനുശേഷമാണ് മഹാരാഷ്ട്രയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 1000 കടക്കുന്നത്. ഇന്നലെ 1115 പേര്‍ക്ക് മഹാരാഷ്ട്രയില്‍ രോഗബാധയുണ്ടായതായാണ് റിപ്പോര്‍ട്ട്. ഒമ്ബത് പേര്‍ മരിച്ചു.

Post a Comment

Previous Post Next Post