തൊടുപുഴ: തൊടപുഴ മടക്കത്താനത്ത് പാഴ്‌സല്‍ വണ്ടി ഇടിച്ച് മൂന്ന് വഴിയാത്രക്കാര്‍ക്ക് ദാരുണാന്ത്യം. കൂവലേിപ്പടിയിലാണ് അപകടം നടന്നത്.
കൂവേലിപ്പടി സ്വദേശികളായ മേരി, പ്രജേഷ്, പ്രജേഷിന്റെ പത്തു വയസുകാരനായ മകന്‍ എന്നിവരാണ് മരിച്ചത്. പാഴ്‌സല്‍ വണ്ടി നിയന്ത്രണം വിട്ട് കാല്‍നട യാത്രക്കാര്‍ക്ക് നേരെ പാഞ്ഞു കയറുകയായിരുന്നു. ഇന്ന് രാവിലെ 8.15ഓടെയാണ് അപകടമുണ്ടായത്.
പ്രദേശത്ത് കൂടി അമിതവേഗതയിലാണ് പലപ്പോഴും വാഹനങ്ങള്‍ പോകാറുള്ളത്. അമിതവേഗതയില്‍ നിയന്ത്രണം വിട്ട് വാഹനം ഇവര്‍ക്ക് നേരെ പാഞ്ഞു കയറുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അപകടമുണ്ടാക്കിയ വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൂന്ന് പേരും പ്രഭാത സവാരിക്ക് ഇറങ്ങിയവരാണെന്നാണ് വിവരം. അപകടമുണ്ടായതിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് മൂന്ന് പേരുടേയും വീടുകള്‍.
Post a Comment