എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ

 

എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപി അംഗത്വം എടുത്തു. ദില്ലിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി പീയൂഷ് ഗോയലാണ് അനിലിന് അംഗത്വം നൽകിയത്. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോർഡിനേറ്ററുമായിരുന്നു അനില്‍ ആന്റണി ജനുവരിയിൽ ഈ സ്ഥാനങ്ങളെല്ലാം രാജിവെച്ചിരുന്നു. പാർട്ടി പ്രാഥമിക അംഗത്വവും അനിൽ ഇന്ന് രാജിവെച്ചിരുന്നു.


Post a Comment

Previous Post Next Post