കരുവൻചാൽ: നിയന്ത്രണം വിട്ട വാഹനമിടിച്ച് കാൽനട യാത്രക്കാരിയായ സഹോദരിയുടെ സംസ്കാരം ഇന്ന് നടക്കും.മലയോര ഹൈവേയിൽ വൈകുന്നേരം മൂന്നോടെ ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ നേഴ്സ് രമ്യയാണ് (36) മരിച്ചത്.
ഡ്യൂട്ടി കഴിഞ്ഞ് വായാട്ടുപറമ്പിലെ വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ അമിത വേഗതയിൽ എത്തിയ ഫോർച്യൂണർ കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുക ആയിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.കണ്ണൂർ റൂറൽ എസ്പി ഓഫീസിലെ പോലീസുകാരൻ ബിജുവിന്റെ ഭാര്യയാണ് രമ്യ. രണ്ട് മക്കളുണ്ട്. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് സംസ്കാരം.
രമ്യ നാടിനും ആശുപത്രിക്ക് എത്രമാത്രം പ്രിയപ്പെട്ടവൾ ആണെന്ന് തിരിച്ചറിയുന്ന രമ്യയുടെ സുഹൃത്തിന്റെ കുറിപ്പ് വായിക്കാം........
നിന്റെ പരാതികളില്ലാത്ത ഡ്യൂട്ടി.... നിന്റെ മുഖത്തു എപ്പോളും ഉള്ള നറുപുഞ്ചിരി... നീ ഉണ്ടായിരുന്ന ഇടങ്ങളിലൊക്കെ എന്നും നിന്റെ സ്നേഹത്തിന്റെയും ആത്മാർത്ഥതയുടെയും ഗന്ധങ്ങളുണ്ട്...🌹🌹*
ഇടമുറിയാത്ത പ്രാർത്ഥനകൾ വിഫലമാക്കി നീ പോയി അല്ലേടാ....
പതിവുപോലെ ഇന്ന് രാവിലെ ഡ്യൂട്ടി ക്കു വന്നു,....
ഉച്ചയ്ക്ക് സ്വപ്നസിസ്റ്റർ ക്കു ഹാൻഡോവറും കൊടുത്തു,.....
നാളത്തെ ഡ്യൂട്ടിയും നോക്കി.....
,2ആം തീയതി ഒരു ലീവ് തരുമോയെന്നു ഇൻചാർജ് ഷാന്റി സിസ്റ്റർ നോട് ചോദിച്ചു.....
അത് കൊടുത്തപ്പോ ഒത്തിരി നന്ദി പറഞ്ഞു.പഞ്ചും ചെയ്തു..
പരിയാരത്തനിന്നും ബസും കയറി
കരുവഞ്ചാലിലിറങ്ങി..
നിന്നെ കാത്തു ഭക്ഷണം കഴിക്കാൻ ഇരുന്ന പോന്നോമനകൾക്ക് അടുത്തേയ്ക്ക് നടന്നുപോകാവേ.... നിന്റെ സ്വപ്നങ്ങളിലേയ്ക്കും ജീവിതത്തിലേയ്ക്കും തട്ടിത്തെറിപ്പിച്ചെത്തിയ ആ വാഹനം ..
..
വിവരം കേട്ടപ്പോ മുതൽ ഒരു നാടും
നമ്മുടെ ഹോസ്പിറ്റലിലെ ഓരോരുത്തരും കുടുംബങ്ങളും
നിനക്കായി നെഞ്ചുരുകി പ്രാർത്ഥിച്ചു... പക്ഷെ...
മനുഷ്യൻ കൊതിക്കുന്നു
വിധി തീരുമാനിക്കുന്നു ല്ലേ
നിന്റെ പരാതികളില്ലാത്ത ഡ്യൂട്ടി.... പുതിയ വീട്ടിൽ ഉറങ്ങി കൊതി മാറിയിട്ടുണ്ടാവില്ല നിനക്കെന്നു ഞങ്ങൾക്കറിയാം..
രംഗബോധമില്ലാത്ത മരണം കോമാളിയല്ല ക്രൂരനാണ്. ഒരിക്കൽപോലും നിന്റെ കുഞ്ഞുങ്ങളുടെ കണ്ണുകളിൽ ഒന്ന് നോക്കാതെ... കൊണ്ടുപോയില്ലേ നിന്നെ..
ജോലികഴിഞ്ഞു തിരിച്ചെത്തുന്ന അമ്മയ്ക്കായി കാത്തു മക്കൾ.. ഓർക്കാൻ പോലും പറ്റണില്ലല്ലോ രമ്യേ....
അക്ഷരങ്ങളിൽ കണ്ണുനീരുവീണു നനയുന്നു. മനസ്സിൽ, ഹൃദയത്തിൽ.... മരണത്തിന്റെ മഴ ആഴത്തിൽ വേദനയായി പെയ്തിറങ്ങുന്നു...
ഹൃദയം മരവിച്ച പോലെ....
. ആദരാഞ്ജലികൾ എന്നോ...
പ്രണാമം.. എന്നോ രണ്ടുവാക്കുകളാൽ നിന്നോട് യാത്രപറയാൻ ഞങ്ങൾക്കാർക്കെങ്കിലും കഴിയുമോ?, 😢
നീ ഉണ്ടായിരുന്ന ഇടങ്ങളിലൊക്കെ നിന്റെ സ്നേഹത്തിന്റെയും ആത്മാർത്ഥതയുടെയും ഗന്ധങ്ങളുണ്ട്... മറ്റൊരു മാലാഖ ആയി നിന്നിടങ്ങളിലെല്ലാം നീ വിളങ്ങി നിൽക്കുന്നുണ്ട്... ന്നാലും പറയാതെ വയ്യല്ലോടാ യാത്രമൊഴികൾ....
നിന്നിലൂടെ പിറവിയെടുത്ത എത്രയോ കുഞ്ഞുങ്ങൾ... നിന്റെകൂടി വിരലുകൾക്കൊണ്ട് തിരികെനൽകിയ എത്രയോ ഹൃദയ താളങ്ങൾ....
നീ എവിടേയ്ക്ക് പോയാലും ഇവിടെയൊക്കെത്തന്നെ ഉണ്ടാകും പ്രീയപ്പെട്ടവളെ......
https://chat.whatsapp.com/GSEPrukNzCvDZCz2k2wSkcഇഇആ*\0/**\0/**\0/*
Post a Comment