നാളെ രാവിലെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട ജനശതാബ്ദി എക്സ്പ്രസ് റദ്ദാക്കി. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. കറുകുറ്റിക്കും ചാലക്കുടിക്കും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സര്‍വീസ് റദ്ദാക്കിയത്. രപ്തി സാഗർ എക്സ്പ്രസ് പാലക്കാട് ജംഗ്ഷനും എറണാകുളം ജംഗ്ഷനും ഇടയിൽ ഭാഗികമായി റദ്ദാക്കുമെന്നും റെയില്‍വേ അറിയിച്ചു.
കറുകുറ്റി- ചാലക്കുടി ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 23 ട്രെയിനുകള്‍ നാളെ റദ്ദാക്കി. എറണാകുളം - കണ്ണൂര്‍ എക്‌സ്പ്രസ്, (16305)എറണാകുളം - ഗുരുവായൂര്‍ എക്‌സ്പ്രസ്, (06438) എറണാകുളം - കായംകുളം മെമു, (06451) കോട്ടയം - നിലമ്പൂര്‍ എക്‌സ്പ്രസ്, നിലമ്പൂര്‍ - കോട്ടയം എക്‌സ്പ്രസ്, (16326) നാഗര്‍കോവില്‍- മംഗ്ലൂരു എക്‌സ്പ്രസ് തുടങ്ങിയ 23 ട്രെയിനുകള്‍ നാളെ സർവീസ് നടത്തില്ല.
Post a Comment