കണ്ണൂര്‍: സംസ്ഥാനത്ത് വിപണിയിലുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ മസാലപ്പൊടികളില്‍ അപകടകരമായ അളവില്‍ കീടനാശിനിയുടെ ഉപയോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി തുടങ്ങി. ഹൈക്കോടതി ഉത്തരവനുസരിച്ച് 2006 എസ്എസ്എസ്എഐ നിയമപ്രകാരമുള്ള നടപടിയാണ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ തുടങ്ങിയത്. നിയമ പ്രകാരം ഏഴ് വര്‍ഷം മുതല്‍ ജീവപര്യന്തം വരെയുള്ള തടവും പത്ത് ലക്ഷം പിഴയുമാണ് ശിക്ഷ ലഭിക്കുക.ഇക്കാര്യത്തലല് ഭക്ഷ്യ സുരക്ഷാ കമ്മീഷണറില്‍ നിന്ന് മറുപടി ലഭിച്ചതായി ഇത് സംബന്ധിച്ച് കോടതിയില്‍ നിയമ പോരാട്ടം നടത്തി വന്ന കണ്ണൂരിലെ ലിയാനാർഡോ ജോണ്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.
Post a Comment