കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലെ തീവെപ്പിനെ തുടർന്ന് മരണപ്പെട്ട 3 പേരും കണ്ണൂർ സ്വദേശികൾ. ട്രെയിനില്‍ യാത്രചെയ്ത പാപ്പിനിശേരി സ്വദേശി റഹ്മത്ത് സഹോദരിയുടെ മകള്‍ 2 വയസുകാരി സുഹറ, മട്ടന്നൂർ സ്വദേശി നൗഫിക് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അപകടത്തിൽ 9 പേർക്കാണ് സാരമായി പൊള്ളലേറ്റത്. ഇവരിൽ 4 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഗുരുതരമായി പരിക്കേറ്റ ഒരാൾക്ക് 50% പൊള്ളലുണ്ട്.
Post a Comment