ആൽബർട്ടിന്റെ മൃതദേഹം ആസ്പത്രിയിൽത്തന്നെ

 


ആലക്കോട് : സുഡാന്റെ തലസ്ഥാനമായ ഖാർത്തുമിൽ വ്യാഴാഴ്ച വെടിയൊച്ച കേൾക്കുന്നില്ലെന്ന് ഫോൺസന്ദേശം. റോഡുകൾ ഇപ്പോഴും വിജനമാണ്. ആൽബർട്ടിന്റെ മൃതദേഹം ആസ്പത്രിയിൽ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. ആൽബർട്ടിന്റെ ഭാര്യയും മകളും മുറിയിലേക്ക് മാറി.


രക്ഷാശ്രമങ്ങൾ തുടരുന്നതായി വിട്ടിൽ വിവരം ലഭിച്ചു. വിമാനത്താവളം വ്യാഴാഴ്ചയും അടഞ്ഞു കിടക്കുകയാണ്. അറ്റകുറ്റപ്പണി നടത്തിയാലേ വിമാന സർവീസ് പുനരാരംഭിക്കാനാകൂവെന്നാണ് അറിയിച്ചിട്ടുള്ളത്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും എം.പിമാരായ ജോൺ ബ്രിട്ടാസ്, കെ.സുധാകരൻ എന്നിവരും വിദേശകാര്യമന്ത്രാലയവും എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആൽബർട്ടിന്റെ പിതാവ് അഗസ്റ്റ്യനെ എംബസി ഉദ്യോഗസ്ഥർ ഇടയ്ക്കിടെ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറുന്നുണ്ട്. 

ബുധനാഴ്ച സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, ഏരിയ സെക്രട്ടറി സാജൻ കെ.ജോസഫ്, പി.വി.ബാബുരാജ് എന്നിവർ സന്ദർശിച്ചു. വ്യാഴാഴ്ച നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളിൽ, മാർ വള്ളോപ്പള്ളി ഫൗ ണ്ടേഷൻ എക്സിക്യൂട്ടിവ് അംഗം ഡി.പി.ജോസ്, നടുവിൽ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ സെബാസ്റ്റ്യൻ വിലങ്ങോലിൽ, മുസ്‌ലിം ലീഗ് നേതാക്കളായ ടി.എൻ.എ.ഖാദർ, വി.എ.റഹിം, എം.എ.ഖലീൽ റഹ്‌മാൻ തുടങ്ങിയവരും വീട് സന്ദർശിച്ചു.

Post a Comment

Previous Post Next Post