കാൽനട യാത്രക്കാരിയെ ഇടിച്ച് സ്കൂട്ടി നിർത്താതെ പോയി



ആലക്കോട്: ആലക്കോട് പള്ളിയിൽ
നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാൽനട യാത്രക്കാരിയെ ഇടിച്ച് പരിക്കേൽപ്പിച്ചട്ട് നിർത്താതെ പോയതായി പരാതി. ആലക്കോട്
മൊറാനി റോഡിന് സമീപ ചെരിയം കുന്നേൽ
ബെന്നിയുടെ ഭാര്യ ജെസിയെ
(50)യാണ് സ്കൂട്ടി ഇടിച്ചത്.കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ ആലക്കോട് പാലത്തിനടുത്ത് വച്ചാണ് സംഭവം.ഇടിയുടെ ആഘാതത്തിൽ ജെസി റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. ഇതിനിടെ നിർത്താതെ സ്ഥലം വിടുകയായിരുന്നു. ഒരു സ്ത്രീ
ഓടിച്ച് സ്കൂട്ടിയാണ് ഇടിച്ചത്. പരിക്കേറ്റ് ജെസി ചികിത്സയിലാണ് സംഭവത്തിൽ
ആലക്കോട് പോലീസിൽ
പരാതി നൽകി.

Post a Comment

Previous Post Next Post