തളിപ്പറമ്പ്: നഗരത്തില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കെതിരെ ആര്‍ഡിഒ, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ സംയുക്ത നടപടി ആരംഭിച്ചു. അനധികൃതമായി പാര്‍ക്ക് ചെയ്ത നിലയിലുള്ള ഉടമകള്‍ ഇല്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുത്ത് സ്റ്റേഷനില്‍ എത്തിച്ചു.
കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്ന രീതിയിലാണു പലപ്പോഴും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇത് പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇരുചക്ര വാഹനങ്ങളാണ് ഇത്തരത്തില്‍ കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നത്. ഇതിനെതിരേ നിരന്തരം പരാതികള്‍ ഉയര്‍ന്നതോടെയാണ് നടപടിയുമായി അധികൃതര്‍ രംഗത്തെത്തിയത്. സീബ്രാ വരകളില്‍ ഉള്‍പ്പെടെ നിര്‍ത്തിയിട്ട വാഹനങ്ങളാണ് അധികൃതര്‍ പിടിച്ചെടുത്തത്.
ആര്‍ഡിഒ ഇ.പി. മേഴ്സിയുടെ നേതൃത്വത്തില്‍ എംവിഐ എം.വിജയന്, ട്രാഫിക്ക് എസ്ഐ കെ.രഘുനാഥ് തുടങ്ങിയവരും പങ്കെടുത്തു. ഇന്ത്യന്‍ കോഫിഹൗസിനു സമീപത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് സമീപത്ത് തന്നെയുള്ള ഉടമകളില്‍ നിന്ന് പിഴ ഈടാക്കി താക്കീത് ചെയ്ത് വിട്ടയച്ചു.
മറ്റു വാഹനങ്ങള്‍ പിടിച്ചെടുത്ത് സ്റ്റേഷനിലെത്തിക്കുമെന്നും നഗരത്തിലെ മറ്റു ഭാഗങ്ങളിലും ഇതേ രീതിയില്‍ തന്നെ നടപടിയുണ്ടാകുമെന്നും ആര്‍ഡിഒ ഇ.പി മേഴ്സി പറഞ്ഞു.
.jpeg)
Post a Comment