വിഷു: കൊച്ചിയില്‍ രാത്രി 10നും പുലര്‍ച്ചെ ആറിനും ഇടയില്‍ പടക്കം പൊട്ടിക്കുന്നതിന് വിലക്ക്.

 


കൊച്ചി: വിഷു ആഘോഷങ്ങളുടെ ഭാഗമായി രാത്രി 10നും പുലര്‍ച്ചെ ആറിനും ഇടയില്‍ പടക്കങ്ങള്‍ പൊട്ടിക്കരുതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും. പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് ദേശിയ ഹരിത ട്രൈബൂണലിന്റെ വിധി പ്രകാരം നിയന്ത്രണം ഉളളതിനാലാണിത്. 


വിഷു ആഘോഷങ്ങളുടെ ഭാഗമായി വിനോദ സഞ്ചാരത്തിനും മറ്റുമായി വീട് പൂട്ടിയിട്ട് പോകുന്നവര്‍ വിവരം ജനമൈത്രി ബീറ്റ് പൊലിസ് ഉദ്യോഗസ്ഥരെയോ അടുത്തുള്ള പൊലീസ് സ്റ്റേഷനുകളിലോ അറിയിക്കണം. അടിയന്തിരമായി പൊലീസിന്റെ സേവനം ആവശ്യമായി വരുന്നവര്‍ പൊലീസിന്റെ എമര്‍ജന്‍സി നമ്ബര്‍ ആയ 112 ലേക്ക് വിളിക്കണമെന്നും കമ്മീഷണര്‍ അറിയിച്ചു.


Post a Comment

Previous Post Next Post