താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ കർണാടകത്തിൽ നിന്ന് കണ്ടെത്തി. പ്രത്യക അന്വേഷണ സംഘമാണ് ഇയാളെ കണ്ടെത്തിയത്. എവിടെ വെച്ചാണ് ഇയാളെ കണ്ടെത്തിയതെന്ന കാര്യം അന്വേഷണസംഘം വ്യക്തമാക്കിയിട്ടില്ല. 10 ദിവസത്തോളമായി ഇയാളെ കാണാതായിട്ട്. സംഭവത്തിൽ 4 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഈമാസം 7നാണ് കാറിലെത്തിയ അജ്ഞാത സംഘം പരപ്പൻപൊയിലിൽ സ്വദേശി മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ട് പോയത്.
.jpg)
Post a Comment