കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്‍റെ ടിക്കറ്റ് ബുക്കിങ് തുടങ്ങി. തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോട്ടേക്ക് 1590 രൂപയാണ് ചെയര്‍കാര്‍ നിരക്ക്.
കാസര്‍കോട് വരെ എക്സിക്യുട്ടീവ് ക്ലാസില്‍ 2880 രൂപയും നല്‍കണം.
ഏപ്രില്‍ 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യുന്ന വന്ദേഭാരത് ട്രെയിന്‍റെ ടിക്കറ്റ് ബുക്കിങ് രാവിലെ 8 മണിയോടെയാണ് ആരംഭിച്ചത്. സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകള്‍, ഐആര്‍സിടിസി വെബ്സൈറ്റ്, ആപ്പ് എന്നിവ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം.
തിരുവനന്തപുരത്തുനിന്നും വിവിധ സ്ഥലങ്ങളിലേക്കുള്ള വന്ദേഭാരത് ട്രെയിന്‍ നിരക്കുകള്‍ (ചെയര്‍കാര്‍, എക്സിക്യുട്ടീവ് കാര്‍ എന്നിങ്ങനെ)
കൊല്ലം- 435, 820
കോട്ടയം- 555, 1,075
എറണാകുളം നോര്‍ത്ത്- 765, 1,420
തൃശൂര്‍- 880, 1,650
ഷൊര്‍ണൂര്‍- 950, 1,775
കോഴിക്കോട്- 1,090, 2,060
കണ്ണൂര്‍- 1,260, 2,415
കാസര്‍കോട്- 1,590, 2,880
വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ; തിരുവനന്തപുരത്തു നിന്നുള്ള ട്രെയിന്‍ സര്‍വീസ് പുനക്രമീകരിച്ചു
വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് നടക്കുന്ന ഏപ്രില്‍ 25ന് തിരുവനന്തപുരം സെന്‍ട്രലിലേക്കു വരുന്നതും ഇവിടെനിന്ന് പുറപ്പെടുന്നതുമായ ട്രെയിനുകളുടെ സര്‍വീസ് പുനക്രമീകരിച്ചു. തിരുവനന്തപുരത്തേക്കു വരുന്ന മലബാര്‍ എക്സ്പ്രസ്, ചെന്നൈ മെയില്‍, അമൃത എക്സ്പ്രസ് എന്നിവ 23, 24 തീയതികളില്‍ കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും. കൊല്ലം - തിരുവനന്തപുരം സ്പെഷല്‍ എക്സ്പ്രസ് കഴക്കൂട്ടത്തും നാഗര്‍കോവില്‍ - കൊച്ചുവേളി സ്പെഷല്‍ എക്സ്പ്രസ് നേമത്തും സര്‍വീസ് അവസാനിപ്പിക്കും.
Post a Comment