തിരുവനന്തപുരം: സ്ത്രീകള്‍ ഇരുചക്ര വാഹനങ്ങളില്‍ പിന്നിലിരുന്ന് യാത്ര ചെയ്യുമ്ബോള്‍ സാരിയും ചുരിദാര്‍ ഷാളും അലസമായി നീട്ടിയിടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.
സാരിയുടെയോ ഷാളിന്റെയോ അറ്റം പിന്‍ചക്രത്തില്‍ കുരുങ്ങി അപകടങ്ങള്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഫേസ്‌ബുക്ക് പേജിലൂടെ കേരള പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കേരള പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പ്
ഇക്കാര്യം ഒന്ന് ശ്രദ്ധിക്കണേ !!
ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുമ്ബോള്‍ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്‌ത്രീകള്‍ സാരിയും ചുരിദാര്‍ ഷാളും അലസമായി നീട്ടിയിടാതിരിക്കാന്‍ ശ്രദ്ധിക്കുക. സാരിയുടെയോ ഷാളിന്റെയോ അറ്റം പിന്‍ചക്രത്തില്‍ കുരുങ്ങി അപകടങ്ങള്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. അതുപോലെ കഴുത്തില്‍ ഷാള്‍ ചുറ്റിക്കെട്ടിയിടാതിരിക്കുക. അബദ്ധത്തില്‍ എവിടെയെങ്കിലും കുരുങ്ങിയാല്‍ അപകടം ദാരുണമായിരിക്കും. യാത്ര തുടങ്ങുന്നതിന് മുമ്ബ് ഈവക മുന്‍കരുതലുകള്‍ ഉറപ്പു വരുത്തുക. യാത്രക്കിടയിലും ശ്രദ്ധിക്കുക.
മോട്ടോര്‍ വാഹന നിയമപ്രകാരം ഇരുചക്രവാഹനത്തിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കു പിടിക്കാവുന്ന വിധത്തില്‍ ഓടിക്കുന്ന ആളുടെ പിന്നില്‍ വാഹനത്തിന്റെ വശത്തായി കൈപിടിയും പാദങ്ങള്‍ വയ്‌ക്കാന്‍ ഫുട് റെസ്‌റ്റും പിന്നിലിരിന്ന് യാത്ര ചെയ്യുന്നയാളുടെ വസ്‌ത്രങ്ങള്‍ ചക്രത്തിന്റെ ഉള്ളിലേക്കു കടക്കാത്ത വിധം ചക്രത്തിന്റെ പകുതിയോളം മൂടുന്ന സാരിഗാര്‍ഡും നിര്‍ബന്ധമാണ്.
Post a Comment