ഓണ്‍ലൈന്‍ വഴി സൗജന്യമായി ആധാര്‍ അപ്ഡേറ്റ് ചെയ്യാന്‍ ജൂലൈ 14 വരെ അവസരം



വര്‍ഷങ്ങളായി ആധാറില്‍ തിരുത്തലുകള്‍ വരുത്താത്തവര്‍ക്ക് ആധാറില്‍ തിരിച്ചറിയല്‍ രേഖകളടക്കം അപ്ഡേറ്റ് ചെയ്യാന്‍ അവസരം.

മൊബൈല്‍ നമ്ബര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ ഈ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മറ്റ് ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും ഈ സേവനം ചെയ്യാം.


തിരിച്ചറിയല്‍ രേഖകള്‍, മേല്‍വിലാസ രേഖകളുമടക്കം ജൂലൈ 14 വരെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ സൗജന്യമായി അപ്ലോഡ് ചെയ്യാമെന്ന് ഐടി മിഷന്‍ അറിയിച്ചു. https://myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് വഴിയാണ് നടപടികള്‍.


വെബ്സൈറ്റില്‍ പ്രവേശിച്ച്‌ ആധാര്‍ നമ്ബര്‍ ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്ത് ഡോക്യുമെന്‍റ് അപ്ഡേറ്റ് എന്ന ഓപ്ഷനില്‍ പ്രവേശിക്കണം. ആധാര്‍ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ആധാറില്‍ മൊബൈല്‍ നമ്ബര്‍, ഇമെയില്‍ എന്നിവ നല്‍കല്‍ അനിവാര്യമാണ്. അക്ഷയ സെന്ററുകള്‍, മറ്റ് ആധാര്‍ സെന്ററുകള്‍ വഴി മൊബൈല്‍ നമ്ബര്‍, ഇ-മെയില്‍ എന്നിവ ആധാറില്‍ ഉള്‍പ്പെടുത്താനാകും. നിലവിലെ ആധാറില്‍ നല്‍കിയിട്ടുള്ള മൊബൈല്‍, ഇ-മെയില്‍ വിവരങ്ങള്‍ മാറ്റം വരുത്തുന്നവര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം.


നവജാത ശിശുക്കളുടെയും വിവരങ്ങള്‍ ആധാറില്‍ എന്‍റോള്‍ ചെയ്യാം. 5 വയസുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്‍റോള്‍മെന്‍റ് സമയത്ത് അവരുടെ ബയോമെട്രിക്സ് ശേഖരിക്കുന്നില്ല. എന്‍റോള്‍ ചെയ്യപ്പെടുമ്ബോള്‍ കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.


ഇതിന് പുറമേ കുട്ടികളുടെ അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക് വിവരങ്ങള്‍ പുതുക്കണം. അഞ്ചാം വയസ്സിലെ നിര്‍ബന്ധിത ബയോമെട്രിക്സ് പുതുക്കല്‍ ഏഴുവയസിനുള്ളിലും പതിനഞ്ച് വയസ്സിലെ നിര്‍ബന്ധിത ബയോമെട്രിക്സ് പുതുക്കല്‍ 17 വയസ്സിനുള്ളിലും സൗജന്യമായി നടത്താം. അല്ലെങ്കില്‍ 100 രൂപ ഫീസായി നല്‍കി പുതുക്കേണ്ടിവരും.



Post a Comment

Previous Post Next Post