ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായി വിജയ്; അക്കൗണ്ട് ആരംഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ മില്യണ്‍ ഫോളോവേഴ്സ്

 


ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് ദളപതി വിജയ്.മണിക്കൂറുകള്‍ക്ക് മുന്‍പ് ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് ആരംഭിച്ച വിജയിക്ക് ഇതിനോടകം തന്നെ ഒരു മില്യന്‍ ഫോളോവേഴ്സിന് മുകളില്‍ വന്നു ചേര്‍ന്നു.തന്‍റെ പുതിയ ചിത്രമായ ലിയോയുടെ ലൊക്കേഷന്‍ സ്റ്റീല്‍ പങ്കു വെച്ചാണ് വിജയ് തന്റെ ആദ്യ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് കുറിച്ചത്.

'ഹലോ നന്‍ബാസും നന്‍ബിസും' എന്ന കുറപ്പോട് കൂടിയായിരുന്നു വിജയ് തന്‍്റെ ചിത്രം പങ്കുവെച്ചത്.വെള്ള ടീ ഷര്‍ട്ടും കറുത്ത ജാക്കറ്റും ധരിച്ച്‌ നില്‍ക്കുന്ന ചിത്രത്തില്‍ സാള്‍ട്ട ആന്‍്റ് പേപ്പര്‍ ലുക്കില്‍ കൂളിംഗ് ഗ്ലാസില്‍ അതീവ സ്റ്റൈലിഷായാണ് ദളപതി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.വിജയിയെ ഇന്‍സ്റ്റാഗ്രാം ലോകത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് നിരവധി കമന്റുകള്‍ സിനിമ പ്രമുഖരും ആരാധകരും കുറിക്കുന്നുണ്ട്.


നിലവില്‍ വിജയ് ഇപ്പോള്‍ ലോകേഷ് കനകരാജിന്റെ ലിയോയുടെ പണിപ്പുരയിലാണ്,2023 ഒക്ടോബര്‍ 19-ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ലിയോയില്‍ തൃഷ,സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Post a Comment

Previous Post Next Post