കാസര്‍ഗോഡ്: അഡൂര്‍ ദേവറടുക്കയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. ദേവറടുക്കയിലെ മുഹമ്മദ് ആഷിഖ് (ഏഴ്), മുഹമ്മദ് ഫാസില്‍ (ഒമ്ബത്) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. ഇരുവരും പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ മുഹമ്മദ് ആഷിഖിനെ ആദ്യം പുറത്തെടുത്തുവെങ്കിലും ഫാസിലിനെ തിരച്ചലിനൊടുവിലാണ് കണ്ടെത്തിയത്.
ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹങ്ങള്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment