ഏലത്തൂർ ട്രെയിൻ ആക്രമണ പ്രതി ഷാറൂഖ് സെയ്ഫിന്റെ പ്രാഥമിക മൊഴി പുറത്ത്. അക്രമം നടത്തിയത് എന്തിനെന്ന പൊലീസിന്റെ ചോദ്യത്തിന് തന്റെ 'കുബുദ്ധി' കൊണ്ടാണെന്ന് ഒറ്റവാക്കിൽ പ്രതി മറുപടി നൽകി. എന്നാൽ ഈ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. 'കേരളത്തിൽ എത്തുന്നത് ആദ്യമായാണ്. തീ വെപ്പിന് ശേഷം അതേ ട്രെയിനിൽ തന്നെ കണ്ണൂരിലെത്തി. പൊലീസിന്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ ഫ്ലാറ്റ് ഫോമിൽ ഒളിച്ചിരുന്നു' പ്രതി മൊഴി നൽകി.

Post a Comment