പുതിയ മെക്കാഡം റോഡ് ജലനിധിക്കാർ വെട്ടിപ്പൊളിച്ചു ‌



ആലക്കോട് : ജലനിധി പൈപ്പ് ലൈൻ അറ്റകുറ്റപ്പണിക്കായി പുതിയ മെക്കാഡംറോഡ് വെട്ടിപ്പൊളിച്ചു. പെരിങ്ങാല സൗത്ത്-കടുക്കാരം മുക്കിലാണ് ജനങ്ങളുടെ പ്രതിഷേധം അവഗണിച്ച് റോഡ് നശിപ്പിച്ചത്. പൊതുമരാമത്ത് ഓഫീസിൽനിന്ന് അനുമതി വാങ്ങിയാണ് റോഡ് പൊളിച്ചതെന്ന് ജലനിധി അധികൃതർ പറയുന്നത് 

പിറ്റേന്ന് തന്നെ റോഡ് പൂർവസ്ഥിതിയിലാക്കുമെന്ന് അറിയിച്ചെങ്കിലും അപ്രകാരം ചെയ്തിട്ടില്ല. പിറ്റേന്നും റോഡ് കുത്തിപ്പൊളിച്ചതോടെ നാട്ടുകാർ തടഞ്ഞു.

സംഘർഷസാധ്യതയെത്തുടർന്ന് ആലക്കോട് പോലീസ് സ്ഥലത്തെത്തി. ഇരുവിഭാഗവുമായി ചർച്ച നടത്തി. റോഡ് രണ്ടുദിവസത്തിനകം പൂർവസ്ഥിതിയിലാക്കാമെന്ന് ഉറപ്പ് വാങ്ങി. റോഡ് പൂർവസ്ഥിതിയിലാക്കിയില്ലെങ്കിൽ പൊതുമുതൽ നശിപ്പിച്ചതിന് ജലനിധി പ്രവർത്തകർക്കെതിരേ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.

Post a Comment

Previous Post Next Post