മഹാരാഷ്ട്രയേയും മറികടന്നു; ഏപ്രിലില്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കാെവിഡ് കേരളത്തിൽ

 


കൊച്ചി: ഇന്ത്യയിൽ ഏപ്രിൽ മാസത്തിൽ ഏറ്റവും കൂടുതൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ. എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% കടന്നു. കേരളത്തിൽ ഏപ്രിൽ 1 നും 22 നും ഇടയിൽ 47,024 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതേ കാലയളവിൽ ഡൽഹിയിൽ 22,528 കേസുകളും മഹാരാഷ്ട്രയിൽ 17,238 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.അയൽ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്‌നാട്ടിലുമടക്കം പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. ഇതുവരെ 7,073 പുതിയ കൊവിഡ് കേസുകൾ കർണാടകയിൽ റിപ്പോർട്ട് ചെയ്തപ്പോൾ തമിഴ്‌നാട്ടിൽ 8,594 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ വരും ദിവസങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഇനിയും വർധനവ് ഉണ്ടാവും.



Post a Comment

Previous Post Next Post