കേരളത്തിലെ സ്ത്രീകളുടെ കൂട്ടായ്മയായ കുടുംബശ്രീ പൂര്‍ണ്ണമായും ഡിജിറ്റിലാകുന്നു. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ പൂര്‍ണമായ വിവരങ്ങളും സാമ്ബത്തിക ഇടപാടുകളടക്കം സെപ്റ്റംബറിനുള്ളില്‍ പൂര്‍ണമായും ലോക്കോസ് എന്ന മൊബൈലില്‍ രേഖപ്പെടുത്തും.
വായ്പ നല്‍കുന്നതിലെ ക്രമക്കേട് അടക്കം തടയാനാണ് ഡിജിറ്റലൈസ് ചെയ്യുന്നത്. സംസ്ഥാനത്ത് 2,53,000 അയല്‍ക്കൂട്ടങ്ങളുണ്ട്. അയല്‍ക്കൂട്ടങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന എഡിഎസ്- സിഡിഎസ് മേല്‍നോട്ട സംവിധാനങ്ങളുമുണ്ട്.
അയല്‍ക്കൂട്ടങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ ഇവരുടെ വായ്പ നിക്ഷേപം, സ്ഥാപനങ്ങള്‍ എന്നിവരുടെ പൂര്‍ണമായ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്തിട്ടില്ല. വായ്പ വിവരങ്ങളും നിക്ഷേപങ്ങളുമെല്ലാം അയല്‍കൂട്ടങ്ങള്‍ രജിസ്റ്ററില്‍ എഴുതി മേല്‍ കമ്മിറ്റിക്ക് കൈമാറുകയാണ് ചെയ്യുന്നത്. വാര്‍ഷിക ഓഡിറ്റ് മാത്രമാണുള്ളത്.

Post a Comment