വർധിപ്പിച്ച വില പിൻവലിക്കണം;ഇന്നുമുതൽ ക്രഷർ വാഹനങ്ങൾ ഡി.വൈ.എഫ്.ഐ. തടയും



ഇരിട്ടി :ക്രഷർ ക്വാറി ഉത്പന്നങ്ങളുടെ അന്യായ വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച മുതൽ ജില്ലയിലെ ക്രഷർ വാഹനങ്ങൾ ഡി.വൈ.എഫ്.ഐ. തടയും. ക്രഷറുകളിൽനിന്ന് ഉത്‌പന്നങ്ങളുമായി പോകുന്ന വാഹനങ്ങളാണ് തടയുകയെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. 


നിലവിലെ വിലയിൽനിന്ന്‌ 10 രൂപയോളം വർധിപ്പിക്കാനാണ് ക്രഷർ- ക്വാറി ഉടമകളുടെ സംഘടന തീരുമാനിച്ചത്. ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം സമൂഹത്തിൽ ഉയർന്നുവന്നിട്ടുണ്ട്.


 നിർമാണമേഖലയിൽ വലിയ പ്രതിസന്ധിയുണ്ടാക്കുന്നതാണ് തീരുമാനം. വികസനപ്രവർത്തനങ്ങളെയും തൊഴിൽമേഖലയെയും ബാധിക്കുന്ന അന്യായ നടപടിയിൽനിന്ന് ക്രഷർ ഉടമകളെ പിന്തിരിപ്പിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും ഡി.വൈ.എഫ്.ഐ. ആവശ്യപ്പെട്ടു.


Post a Comment

Previous Post Next Post