തളിപ്പറമ്പ് : തളിപ്പറമ്പിൽ നിന്ന് രണ്ടുകിലോ കഞ്ചാവുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. ഒഡീഷ സ്വദേശി അശോക് കുമാർ ഡിഗൽ (47) ആണ് പിടിയിലായത്. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ. ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പട്രോളിംഗിനിടെ മന്ന ആലക്കോട് റോഡിൽ നിന്നാണ് രണ്ടു കിലോ കഞ്ചാവുമായി അശോക് കുമാർ പിടിയിലാകുന്നത്. പിടികൂടിയ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ എം.വി. അഷ്റഫ്, സിവിൽ എക്സൈസ് ഓഫീസർ മാരായ കെ.വി.ഷൈജു, കെ. വിനീഷ് എന്നിവരും ഉണ്ടായിരുന്നു.
തളിപ്പറമ്പിൽ രണ്ടു കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ
Alakode News
0

Post a Comment