പെയിന്റിങ് തൊഴിലാളിക്ക് സൂര്യാതപമേറ്റു

 


ആലക്കോട് : പെയിന്റിങ് തൊഴിലാളിയായ യുവാവിന് ജോലിക്കിടെ സൂര്യാതപമേറ്റു. ദേഹത്ത് പൊള്ളലുണ്ടായതിനെത്തുടർന്ന് തൊഴിൽസ്ഥലത്തുനിന്ന് തേർത്തല്ലിയിലെ കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് കഴുത്തിന്റെ ഭാഗത്ത് തൊലിപ്പുറത്ത് കരുവാളിച്ച നിലയിൽ പൊള്ളൽ കണ്ടത്. ചികിത്സയ്ക്കുശേഷം ആസ്പത്രിയിൽവിട്ടു.

Post a Comment

Previous Post Next Post