കൊച്ചി: ഇന്ന് ഓശാന ഞായര്‍. യേശുക്രിസ്തുവിന്‍റെ ജറുസലം പ്രവേശനത്തെ ജനങ്ങള്‍ രാജകീയമായി വരവേറ്റതിന്റെ ഓര്‍മയില്‍ ക്രൈസ്തവ സമൂഹം ഓശാന ആചരിക്കുകയാണ്.
വിശുദ്ധ വാരാചാരണത്തിന് ഇന്നത്തെ ചടങ്ങുകളോടെ തുടക്കമാകും. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ്, മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം സെന്‍റ് തോമസ് മൗണ്ടില്‍ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും. യാക്കോബായ സഭ മെത്രാപ്പോലീത്തന്‍ ട്രെസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് എറണാകുളം എളംകുളം സെന്‍റ് മേരീസ് സുനോറോ പള്ളിയില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
Post a Comment