വന്ദേഭാരത് ട്രെയ്നില്‍ എംപിക്ക് അഭിവാദ്യം അര്‍പ്പിച്ച്‌ പോസ്റ്ററൊട്ടിച്ച് കോൺഗ്രസ് പ്രവർത്തകർ; നിഷേധിച്ച് എംപി



ഷൊര്‍ണൂര്‍ : വന്ദേഭാരത് ട്രെയ്നില്‍ പോസ്റ്ററൊട്ടിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

ആദ്യയാത്രയില്‍ ട്രെയ്ന്‍ ഷൊര്‍ണൂരെത്തി യപ്പോഴാണ് വി കെ. ശ്രീകണ്ഠന്‍ എംപിക്ക് അഭിവാദ്യം അര്‍പ്പിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്ററൊട്ടിച്ചത്. ഉടന്‍ തന്നെ ആര്‍പിഎഫ് പോസ്റ്റര്‍ നീക്കം ചെയ്തു.

നേരത്തെ ഷൊര്‍ണൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധം അറിയിച്ച്‌ ശ്രീകണ്ഠന്‍ എംപി രംഗത്തെത്തി. ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ ട്രെയ്ന്‍ തടയുമെന്നും, ചുവപ്പ് കൊടി കാണിക്കുമെന്നും പറഞ്ഞിരുന്നു. ഈ ആവശ്യം ഉന്നയിച്ച്‌ റെയ്ല്‍വെ ബോര്‍ഡിന് കത്തും നല്‍കി. ഇതേത്തുടര്‍ന്നാണു ഷൊര്‍ണൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചത്.

പോസ്റ്ററൊട്ടിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിരു ന്നില്ലെന്നാണു കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം. തന്‍റെ അറിവോടെയല്ല പോസ്റ്ററൊട്ടിച്ചതെന്നു വി. കെ. ശ്രീകണ്ഠന്‍ എംപി പ്രതികരിച്ചു.

Post a Comment

Previous Post Next Post