സ്വർണ വില ഇന്ന് കുറഞ്ഞു

 


സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 280 രൂപ കുറഞ്ഞ് 44,720 രൂപയിലെത്തി. ഗ്രാമിന് 35 രൂപ താഴ്ന്ന് 5,590 രൂപയായി. ഇന്നലെയാണ് സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡിലെത്തിയത്. 760 രൂപയാണ് ഇന്നലെ പവന് കൂടിയത്. ഇതോടെ ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് 45,000ത്തില്‍ എത്തുകയായിരുന്നു. അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനവാണ് സംസ്ഥാനത്ത് സ്വര്‍ണവില ഉയരാനുള്ള കാരണമായത്.

Post a Comment

Previous Post Next Post