അര്‍ഹിച്ച ആദരവ് നല്‍കിയില്ല, പ്രമുഖര്‍ വരാതിരുന്നതും അനാദരവ്; നടന്‍ മാമൂക്കോയയോട് അനാദരവ് കാണിച്ചതായി അനുസ്മരണ സമ്മേളനത്തില്‍ വിമര്‍ശനം

 


മലയാളത്തിന്‍റെ പ്രിയ നടന്‍ മാമൂക്കോയക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പ്രമുഖരടക്കം പലരും വരാത്തതില്‍ അനുസ്മരണ സമ്മേളനത്തില്‍ വിമര്‍ശനം.

മാമുക്കോയയ്ക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്നതടക്കമുള്ള രൂക്ഷ വിമര്‍ശനമാണ് അനുസ്മരണ യോഗത്തില്‍ സംസാരിച്ച സംവിധായകന്‍ വി എം വിനു ഉന്നയിച്ചത്.


പലരും വരുമെന്ന് കരുതിയെന്നും പക്ഷേ വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറണാകുളത്ത് പോയി മരിച്ചാല്‍ കൂടുതല്‍ സിനിമാക്കാര്‍ വരുമായിരുന്നു എന്ന പരിഹാസവും സംവിധായകന്‍ മുന്നോട്ടുവച്ചു. പല പ്രമുഖരും വരാതിരുന്നത് മാമുക്കോയയോടുള്ള അനാദരവായെന്നും അനുസ്മരണ സമ്മേളനത്തില്‍ വി എം വിനു പറഞ്ഞു. താന്‍ ഏറണാകുളത്ത് പോയി മരിയ്ക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അനുസ്മരണ സമ്മേളനത്തില്‍ സംസാരിച്ച ആര്യാടന്‍ ഷൗക്കത്തും ഇക്കാര്യം ചൂണ്ടികാട്ടി. മാമുക്കോയ നല്‍കിയ സ്നേഹം മലയാള സിനിമാ ലോകത്തിന് തിരിച്ചു നല്‍കാന്‍ ആയില്ലെന്നാണ് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞത്. എല്ലാവരെയും സ്നേഹിച്ച വ്യക്തി ആയിരുന്നു മാമുക്കോയ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post