പരിയാരത്ത് മാരക മയക്കുമരുന്നായ ഹെറോയിനുമായി യുവാവ് പിടിയിൽ

 



തളിപ്പറമ്പ്: മാരക മയക്കുമരുന്നായ ഹെറോയിനുമായി രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. അഖീൽ ഖാൻ (30) നെയാണ് തളിപ്പറമ്പ് പ്രിൻസിപ്പൽ എസ്. ഐ. പി. യദുകൃഷ്ണൻ അറസ്റ്റ് ചെയ്തത്. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി യുടെ ലഹരി വിരുദ്ധ സ്‌ക്വാഡും തളിപ്പറമ്പ് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാൾ വലയിലായത്. പരിയാരം മാവിച്ചേരിയിൽ വെച്ചാണ് ഇന്നലെ ഉച്ചക്ക് 1:15മണിയോടെ പ്രതി പിടിയിലായത്.


    

          

Post a Comment

Previous Post Next Post