സോഫ്റ്റ് വെയര്‍ തയാറായാല്‍ എല്‍.എ പട്ടയങ്ങള്‍ ഡിജിറ്റലായി ലഭിക്കും



തിരുവനന്തപുരം : എല്‍.എ പട്ടയങ്ങള്‍ ഡിജിറ്റലായി നല്‍കുന്നതിന് സോഫ്റ്റ് വെയര്‍ ചെയ്യുന്നതിനാവശ്യമായ മൊഡ്യൂള്‍ തയാറാക്കി റവന്യൂ ഐ.ടി സെല്‍ മുഖേന നടപടി തുടങ്ങി.

നിലവില്‍ സംസ്ഥാന ലാന്റ് ബോര്‍ഡിന്റെ കീഴില്‍ വരുന്ന ലാന്റ് ട്രൈബ്യൂണല്‍ നല്‍കുന്ന ക്രമ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് ഡിജിറ്റല്‍ പട്ടയമായി നല്‍കുന്നത്. 

പഴയ പട്ടയങ്ങള്‍ മാറ്റി നല്‍കുന്നതിനുള്ള അപേക്ഷ നല്‍കിയാല്‍ പട്ടയത്തിന്റെ പകര്‍പ്പ് ഡിജിറ്റലായി നല്‍കും. കീറിയതും മോശമായതുമായ പട്ടയങ്ങള്‍ക്ക് പകരം ഡിജിറ്റല്‍ നല്‍കുന്നത് പരിഗണനയിലാണ്. പുതിയ സോഫ്റ്റ് വെയര്‍ തയാറാകുന്നതോടെ എല്‍.എ പട്ടയങ്ങളും ഡിജിറ്റലായി ലഭിക്കും.

Post a Comment

Previous Post Next Post