വിദ്യാഭ്യാസ മന്ത്രിയുടെ സുപ്രധാന അറിയിപ്പ്; ഇത് ശ്രദ്ധിക്കാതെ പോകരുത്

 


വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ് നൽകുന്നുവെന്ന് കാട്ടി വ്യാജപ്രചരണം നടക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങൾ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ തന്നെ വിഷയത്തിൽ പൊലീസിൽ പരാതി നൽകും.

Post a Comment

Previous Post Next Post