രാജ്യത്ത് 10,542 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

 


ഡല്‍ഹി: രാജ്യത്ത് വീണ്ടും ആശങ്കയായി പ്രതിദിന കോവിഡ് കണക്ക് പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,542 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.


നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 63,562 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5,31,190 ആയി ഉയര്‍ന്നു. 


പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.39 ശതമാനമായും പ്രതിവാര ടിപിആര്‍ 5.1 ശതമാനമായും രേഖപ്പെടുത്തി. രോഗമുക്തി നിരക്ക് 98.67 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. 


കഴിഞ്ഞ ദിവസം രാജ്യത്ത് 9,111 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

Post a Comment

Previous Post Next Post