ദൗത്യം വിജയത്തിലേക്ക്; അരിക്കൊമ്ബനുമായി കുങ്കികള്‍ വാഹനത്തിന് അരികിലേയ്ക്ക് നീങ്ങി



ഇടുക്കി: അരിക്കൊമ്ബന്‍ ദൗത്യം പുരോഗമിക്കുന്നു. മയക്കുവെടിയേറ്റ് മയങ്ങിയ കൊമ്ബനുമായി നാല് കുങ്കി ആനകള്‍ വാഹനത്തിന് അരികിലേയ്ക്ക് നീങ്ങുകയാണ്.

അല്‍പസമയത്തിനകം ആനയെ റോഡിലെത്തിക്കും. 

പിന്നീട് കുങ്കികളുടെ സഹായത്തോടെ തന്നെ അരിക്കൊന്പനെ ലോറിയില്‍ കയറ്റും. വിക്രം, സൂര്യന്‍, കോന്നി സുരേന്ദ്രന്‍, കുഞ്ചു എന്നീ കുങ്കിയാനകളാണ് സംഘത്തിലുള്ളത്.

11.55 ഓടെ സിമന്‍റുപാലത്തുവച്ചാണ് ആനയെ മയക്കുവെടിവച്ചത്. 12.40ന് ബൂസ്റ്റര്‍ ഡോസ് നല്‍കി. ആനയെ ഇവിടെനിന്ന് മാറ്റാന്‍ വേണ്ട നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയാണ്. 


വഴി തെളിക്കാന്‍ ജെസിബി അടക്കമുള്ള സംവിധാനങ്ങള്‍ ഇവിടെ എത്തിച്ചിട്ടുണ്ട്. അരിക്കൊമ്ബനെ കൊണ്ടുപോകാനുള്ള ലോറിയും ബേസ് ക്യാമ്ബില്‍നിന്ന് ഇവിടെ എത്തിച്ചു.

Post a Comment

Previous Post Next Post