കേരളത്തിൽ ശനിയാഴ്ച ചെറിയ പെരുന്നാൾ. വിവിധ ഖാസിമാരാണ് ശനിയാഴ്ച പെരുന്നാളായിരിക്കുമെന്ന് അറിയിച്ചത്. റമദാൻ 30 പൂർത്തിയാക്കിയാണ് ശനിയാഴ്ച പെരുന്നാൾ ആഘോഷിക്കുന്നത്. ശവ്വാൽ മാസപ്പിറവി എവിടെയും ഇന്ന് ദൃശ്യമായില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെറിയ പെരുന്നാൾ ശനിയാഴ്ച ആയിരിക്കുമെന്ന് കേരളത്തിലെ വിവിധ ഖാസിമാർ അറിയിച്ചത്. കഴിഞ്ഞ വർഷവും മാസപ്പിറവി ദൃശ്യമായിരുന്നില്ല.
Post a Comment