കൊച്ചിയിലെ ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കി അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതിയും സുഹൃത്തും പിടിയിൽ. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിനി നസ്രിയയും ഇടുക്കി സ്വദേശി മുഹമ്മദ് അമീനുമാണ് പിടിയിലായത്. ഡോക്ടറുമായി പരിചയം സ്ഥാപിച്ച നസ്രിയ സൗഹൃദത്തിലാകുകയും ചാറ്റിങ് നടത്തുകയും ചെയ്തു. സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി. ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറിൽ നിന്ന് പണം കൈക്കലാക്കിയതാണ് കേസ്.

Post a Comment