പാത്തൻപാറയിൽ ദുരന്തനിവാരണ പ്രവൃത്തി തുടങ്ങി

ആലക്കോട്: കരിങ്കൽ ക്വാറി പ്രദേശത്ത് ഭൂമി ഇടിഞ്ഞുതാഴ്ന്നതിനെത്തുടർന്ന് ദുരന്തഭീതി ഉടലെടുത്ത പാത്തൻപാറ നരയൻകല്ല്തട്ടിൽ
ദുരന്തനിവാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിണ്ടുകീറിയ ഭാഗത്തെ പാറകളും മണ്ണും ജെ.സി.ബി ഉപയോഗിച്ച് ഇവിടെ നീക്കി കരിങ്കൽ
ക്വാറിയിലെ കുഴികളിൽ നിക്ഷേപിച്ചുകൊണ്ടാണ് പ്രവൃത്തി. ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം ക്വാറി അധികൃതരെക്കൊണ്ട് തന്നെയാണ് ദുരന്ത നിവാരണ പ്രവൃത്തി നടത്തിക്കുന്നത്. തളിപ്പറമ്പ് ആർ.ഡി.ഒ: ഇ.പി മേഴ്സി, തഹസിൽദാർ സജീവൻ, നടുവിൽ പഞ്ചായത്ത് സെക്രട്ടറി എം. ശിഹാബ്, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സെബാസ്റ്റ്യൻ വിലങ്ങോലിൽ, വെള്ളാട് വില്ലേജ് ഓഫീസർ ടി.വി രാജേഷ് തുടങ്ങി റവന്യൂ, പഞ്ചായത്ത്, പോലീസ് അധികൃതരുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടക്കുന്നത്. ക്വാറിയുടെ പ്രവർത്തനം പൂർണമായും തടയുകയും ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post