ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നോർക്ക ആരംഭിച്ചു. പ്രമുഖ എയർലൈൻ കമ്പനികളുമായി നോർക്ക പ്രാരംഭ ചർച്ച നടത്തി. കേരളത്തിലേയും ഗൾഫ് രാജ്യങ്ങളിലേയും അവധിക്കാലവും വിഷു, ചെറിയ പെരുന്നാൾ ആഘോഷങ്ങളും ഒരുമിച്ചെത്തിയതോടെ വിമാനടിക്കറ്റ് കുത്തനെ ഉയർന്നു. ഇത്തരം കൊള്ളകൾ തടയാനുള്ള നടപടി സ്വീകരിക്കും. പ്രവാസികൾക്ക് ആശ്വാസമാകുന്ന തീരുമാനമാണിത്.

Post a Comment