തിരുവനന്തപുരം: ശക്തമായ മഴസാധ്യത മുൻനിർത്തി ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപ് മേഖലയിലുമായി രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ. ഛത്തീസ്ഗഢ് മേഖലവരെ ന്യൂനമർദപ്പാത്തിയും രൂപപ്പെട്ടു.
കേരള, കർണാടക, ലക്ഷദ്വീപ്, മാലദ്വീപ് തീരത്ത് 40-55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിനും സാധ്യതയുള്ളതിനാൽ കേരളം, കർണാടക തീരക്കടലിൽ മീൻപിടിത്തത്തിനും വിലക്കുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർവരെ മഴയാണ് പ്രതീക്ഷിക്കുന്നത്.
മഞ്ഞജാഗ്രത
ഞായർ-തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്.
തിങ്കൾ-പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ.
ചൊവ്വ, ബുധൻ-പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ.
Post a Comment