അവണൂരിലെ ശശീന്ദ്രന്റെ മരണം കൊലപാതകം, കടലക്കറിയില്‍ വിഷം കലര്‍ത്തിയത് മകന്‍

 


തൃശ്ശൂർ: അവണൂരില്‍ രക്തം ഛര്‍ദ്ദിച്ച്‌ അമ്ബത്തിയേഴുകാരന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. മരണം ഭക്ഷ്യവിഷബാധയല്ലെന്നും കൊലപാതകമെന്നും കണ്ടെത്തി.

ആയുര്‍വേദ ഡോക്ടറായ മകന്‍ ആണ് കടലക്കറിയില്‍ വിഷം കലര്‍ത്തിയതെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. ആയുര്‍വേദ ഡോക്ടറാണ് 25 കാരനായ മയൂര നാഥന്‍. ഇയാള്‍ വിഷം സ്വയം നിര്‍മിക്കുകയായിരുന്നു. 

ഓണ്‍ലൈനില്‍ വിഷ വസ്തുക്കള്‍ വരുത്തിയാണ് സ്വയം വിഷം നിര്‍മ്മിച്ചത്. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയാണ് ക്രൂരതയിലേക്ക് നയിച്ചത്. അവണൂര്‍ സ്വദേശിയായ ശശീന്ദ്രന്‍ (57) കൊല്ലപ്പെട്ടത് ഇന്നലെയാണ്. ശശീന്ദ്രന്റെ അമ്മയും ഭാര്യയും രണ്ടു വീട്ടുപണിക്കാരും കടലിക്കറി കഴിച്ചിരുന്നു. മെഡിക്കല്‍ കോളജ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post