വാഹനങ്ങൾ ഇനി വഴിതെറ്റില്ല:നടുവിൽ പഞ്ചായത്തിലെ പ്രധാന കവലകളിൽ ദിശാബോർഡുകൾ സ്ഥാപിച്ചു



നടുവിൽ : നടുവിൽ ഗ്രാമപ്പഞ്ചായത്തിലെത്തുന്ന വാഹനങ്ങൾ ഇനി വഴിതെറ്റി അലയില്ല. പ്രധാന റോഡുകളിൽനിന്ന്‌ തുടങ്ങുന്ന ഉപ റോഡുകളിൽ പഞ്ചായത്ത് ദിശാബോർഡുകൾ സ്ഥാപിച്ചു. നാലുലക്ഷം രൂപ ചെലവിൽ 74 റിഫ്ളക്ടർ ബോർഡുകളാണ് മുഴുവൻ വാർഡുകളിലുമായി സ്ഥാപിച്ചത്. ബോർഡുകളിൽ ദൂരവും കാണിച്ചിട്ടുണ്ട്. 279 റോഡുകളാണ് പഞ്ചായത്തിലുള്ളത്. റോഡുകളിൽ വഴിതെറ്റി യാത്ര ചെയ്യേണ്ടിവന്നവർ നിരവധിയാണ്. പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ പൈതൽമല, പാലക്കയം, ഏഴരക്കുണ്ട്, കുട്ടിപ്പുല്ല്, മുന്നൂർ കൊച്ചി, ജാനുപ്പാറ, കൂളിക്കുണ്ട് തുടങ്ങിയ സ്ഥലങ്ങൾ പഞ്ചായത്തിലുണ്ട്. ഇരുപതിലധികം റിസോർട്ടുകളും വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നു. വിദൂര നാടുകളിൽനിന്നുമെത്തുന്ന യാത്രക്കാർക്കാണ് ദിശാബോർഡുകൾ ഏറെ ഉപകരിക്കുക. നേരത്തെ പാലക്കയം വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് വന്നവർ ചുറ്റിത്തിരിഞ്ഞ് വശംകെട്ട സന്ദർഭങ്ങൾ നിരവധിയാണ്. അഞ്ച് വഴികളിലൂടെ മലയിലെത്താൻ പറ്റുമെന്നതാണ് കാരണം. ഇതിനു പുറമേ പഞ്ചായത്ത് അതിർത്തികളിലേക്കുള്ള പ്രവേശനഭാഗത്തും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post