തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കുന്ന നിരക്കുകള്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍. സംസ്ഥാനത്ത് കെട്ടിടനിര്‍മാണ അപേക്ഷയ്ക്കും പെര്‍മിറ്റിനുമായി ഈടാക്കിയിരുന്ന ഫീസാണ് വര്‍ധിപ്പിച്ചത്.
ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഏപ്രില്‍ പത്ത് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.
വീടുകള്‍ക്ക് ചതുരശ്ര മീറ്ററിന്റെ നിരക്ക് 7 രൂപയില്‍ നിന്നു 150 രൂപ വരെയായി പഞ്ചായത്തുകളില്‍ ഉയര്‍ന്നപ്പോള്‍ നഗരസഭകളില്‍ 7 രൂപയില്‍ നിന്നു 200 രൂപ വരെയായി. കോര്‍പറേഷനുകളില്‍ ഇത് 10 രൂപയില്‍ നിന്ന് 200 രൂപ വരെയായി വര്‍ധിച്ചു. പെര്‍മിറ്റ് അപേക്ഷാ ഫീസ് 50 രൂപയില്‍ നിന്ന് 5000 വരെയായി വര്‍ധിപ്പിച്ചു.

Post a Comment