തീവണ്ടിയിൽ തീയിട്ട സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു?

 


കോഴിക്കോട് ട്രെയിനിൽ തീവെച്ച സംഭവത്തിൽ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് വിവരം. ദില്ലി നൊയിഡ സ്വദേശി ഷഹറൂഖ് സെയ്ഫിയാണ് പ്രതിയെന്നാണ് തിരിച്ചറിഞ്ഞതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പാളത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് നിർണായകമായത്. മൊബൈൽ ഫോണിൽ നിന്നും നോട്ട് പാഡിൽ നിന്നും ലഭിച്ച വിവരങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

Post a Comment

Previous Post Next Post