ചപ്പാരപ്പടവില്‍ അതിഥി തൊഴിലാളി തുങ്ങിമരിച്ചു



തളിപ്പറമ്പ്: അതിഥി തൊഴിലാളി തൂങ്ങി മരിച്ചു.പശ്ചിമ ബംഗാൾ വർദ്ധമാൻ ജില്ലയിലെ സൗരവ് സാൻട്ര(22) ആണ് മരിച്ചത്.ചപ്പാരപ്പടവ് മഠം തട്ടിൽ ഇന്നലെ രാവിലെ 10.45 ന് തേപ്പുപണിക്കിടയിൽ കാണാതായ സൗരവിനെ പിന്നീട് തൊട്ടടുത്ത പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പാണപ്പുഴ ആലക്കാട്ടെ കരാറുകാരൻ കരിക്കൻ വീട്ടിൽ കെ.ജനാർദ്ദനൻ്റെ കൂടെ ജോലി ചെയ്തു വരികയായിരുന്നു.

മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

Post a Comment

Previous Post Next Post