കണ്ണൂര്‍: തളിപ്പറമ്പില്‍ ക്ഷേത്രം ശ്രീകോവില്‍ കത്തിനശിച്ചു. കീഴാറ്റൂര്‍ വെച്ചിയോട്ട് ഭഗവതിക്ഷേത്രത്തിന്റെ ശ്രീകോവിലാണ് കത്തിനശിച്ചത്.
ചൊവ്വാഴ്ച രാത്രി പന്ത്രണ്ടിനാണ് തീ പടര്‍ന്നത്. പൂരാഘോഷ പരിപാടികള്‍ കഴിഞ്ഞ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും മടങ്ങിയതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്. തളിപ്പറമ്പില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

Post a Comment