ഇടുക്കി: അരിക്കൊമ്ബന്‍ ദൗത്യം അവസാനഘട്ടത്തിലേക്ക്. അരിക്കൊമ്ബനെ ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റി. വണ്ടിയില്‍ കയറ്റാനുളള ശ്രമത്തിനിടെ ദൗത്യത്തിന് വെല്ലുവിളിയായി ശക്തമായ മഴയും കാറ്റും ഉണ്ടായി.
കൂടാതെ വണ്ടിയില്‍ കയറുന്നതിന് വഴങ്ങാതെ നിലകൊളളുകയായിരുന്നു അരിക്കൊമ്ബന്‍. മൂന്നു തവണയാണ് അരിക്കൊമ്ബന്‍ കുതറി മാറിയത്. എന്നാല്‍ കടുത്ത രീതിയില്‍ പ്രതിരോധിച്ച അരിക്കൊമ്ബനെ കുങ്കിയാനകള്‍ ചുറ്റിലും നിന്ന് തള്ളി ലോറിയിലേക്ക് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.
Post a Comment