മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി; ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത് സുപ്രീം കോടതി

 


പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി. ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചിരിക്കുകയാണ് സുപ്രീം കോടതി.

ജൂലൈ 10 വരെ കേരളത്തില്‍ തങ്ങാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കേരളത്തിലുള്ള പിതാവിനെ കാണാന്‍ വരാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.

ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് മഅദനി സമര്‍പ്പിച്ച ഹര്‍ജി ഇന്നാണ് പരിഗണിച്ചത്. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം.

ആയുര്‍വേദ ചികിത്സ അനിവാര്യമാണ്. പിതാവിന്റെ ആരോഗ്യ നില വഷളായതിനാല്‍ അദ്ദേഹത്തെ കാണണം. കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാല്‍ കര്‍ണാടകയില്‍ ഇനി കഴിയേണ്ട കാര്യമില്ലെന്നും മഅദനി ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു

Post a Comment

Previous Post Next Post